Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Accident

ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍ഡി​നു​ള്ളി​ല്‍ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ഹാ​ന്‍ഡ്‌​ലൂം കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ പാ​ര്‍ട്ട് ടൈം ​ജീ​വ​ന​ക്കാ​രി​യാ​യ ന​ട്ടാ​ശേ​രി ഞ​ള്ള​ക്കാ​ട്ട് സി.​ഡി. റോ​സ് (ഓ​മ​ന-69) ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.45നാ​ണു സം​ഭ​വം.

സ്റ്റാ​ന്‍ഡി​ല്‍ വ​ന്നി​റ​ങ്ങി​യ അ​തേ ബ​സി​നു മു​ന്നി​ലൂ​ടെ റോ​സ് ന​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​റ​ഞ്ഞാ​ല്‍-​തി​രു​വ​ഞ്ചൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തേ ബ​സി​ലാ​ണ് സ്ഥി​ര​മാ​യി റോ​സ് കോ​ട്ട​യ​ത്ത് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ന്ന​ത്. തി​രു​ന​ക്ക​ര സ്റ്റാ​ന്‍ഡി​ലെ ബ​സ് ബേ​യി​ല്‍ നി​ര്‍ത്തി​യ​പ്പോ​ള്‍ റോ​സ് ബ​സി​ല്‍നി​ന്നി​റ​ങ്ങി ബ​സി​ന്‍റെ ഇ​ട​തുവ​ശം ചേ​ര്‍ന്ന് മ​റി​ക​ട​ക്കു​മ്പോ​ള്‍ യാ​ത്ര​ക്കാ​രി മു​ന്നി​ലു​ള്ള​ത് അ​റി​യാ​തെ ഡ്രൈ​വ​ര്‍, ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ള്‍ ഇ​തി​ന​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ട​തുവ​ശ​ത്തെ മു​ന്‍ച​ക്ര​മാ​ണ് റോ​സി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​ത്. ശ​ബ്ദം കേ​ട്ട ഉ​ട​ന്‍ത​ന്നെ യാ​ത്ര​ക്കാ​രും പോ​ലീ​സും ചേ​ര്‍ന്ന് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​നും മു​ഖ​ത്തു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍ച്ച​റി​യി​ല്‍. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഭ​ര്‍ത്താ​വ്: കെ.​ജെ. ചാക്കോ (​റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍, സി​എം​എ​സ് എ​ല്‍പി​എ​സ് കോ​ട്ട​യം). മ​ക്ക​ള്‍: ആ​ശ, അ​നി​ഷ, അ​നി​ല്‍. മ​രു​മ​ക്ക​ള്‍: രാ​ജ​ന്‍, കു​ഞ്ഞു​മോ​ന്‍, സോ​ഫി​യ. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ടി​ച്ചി​റ ന്യൂമാ​ന്‍ വ​ര്‍ഷി​പ്പ് സെ​മി​ത്തേ​രി​യി​ല്‍.

Kerala

പൂ​ക്കി​പ്പ​റ​മ്പ് ബ​സ് അ​പ​ക​ടം; 25 വ​ർ​ഷ​ത്തി​ന് ശേ​ഷം ഡ്രൈ​വ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ല​പ്പു​റം പൂ​ക്കി​പ്പ​റ​മ്പി​ൽ 44 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ബ​സ് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വും ര​ണ്ട് ല​ക്ഷം പി​ഴ​യും വി​ധി​ച്ചു. 25 വ​ർ​ഷം മു​ൻ​പ് ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി സു​ധീ​ർ​കു​മാ​റി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2001 മാ​ർ​ച്ച് 11ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന പ്ര​ണ​വം എ​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ല​പ്പു​റം പൂ​ക്കി​പ്പ​റ​മ്പി​ൽ വ​ച്ച് ബ​സ് മ​റ്റൊ​രു കാ​റു​മാ​യി ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യും യാ​ത്ര​ക്കാ​ർ വെ​ന്ത് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. 44 പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി സു​ധീ​ർ​കു​മാ​റി​നെ ര​ണ്ട് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഉ​ത്ത​ര​വ്. അ​പ​ക​ട​ത്തി​ന് മു​ൻ‌​പ് യാ​ത്ര​ക്കാ​ർ ബ​സി​ന്‍റെ വേ​ഗം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​തി ത​യാ​റാ​യി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

പാ​ലാ​യി​ൽ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

പാ​ലാ: വ​ല​വൂ​ർ റോ​ഡി​ൽ പേ​ണ്ടാ​നം വ​യ​ലി​ൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

വൈ​കി​ട്ട് 5.45 ഓ​ട‌െ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ​യി​ൽ നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തി​ന് പോ​യ ക്രി​സ്തു​രാ​ജ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പോ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നും അ​ശ്ര​ദ്ധ​മാ​യി റോ​ഡി​ലേ​യ്ക്കി​റ​ങ്ങി​യ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ബ​സി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

ബ​സ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്

വാ​ഴ​ക്കു​ളം: ആ​നി​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. വൈ​പ്പി​ൻ സ്വ​ദേ​ശി സു​മ​ൻ ബാ​ബു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​നി​ക്കാ​ട് ചി​റ​പ്പ​ടി തി​രു​വം​പ്ലാ​വി​ൽ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സും വാ​ഴ​ക്കു​ളം ഭാ​ഗ​ത്തു നി​ന്ന് മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സു​മ​ൻ ബാ​ബു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​മ​സോ​ൺ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നാ​ണ് സു​മ​ൻ.

International

സൗ​ദി അ​റേ​ബ്യ​യി​ൽ ബ​സ് അ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ഷീ​ബ, ഉം​റ ഗ്രൂ​പ്പ് അ​മീ​റും നി​ല​മ്പൂ​ർ സ്വ​ദേ​ശി​യു​മാ​യ ഇ​സ്മാ​യി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു അ​പ​ക​ടം. റി​യാ​ദി​ൽ നി​ന്ന് ഏ​ക​ദേ​ശം 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹോ​ത്ത ബ​നീ ത​മീം - മ​ക്ക റോ​ഡി​ലെ മ​ഹ്‌​ലൂ​മി​യ എ​ന്ന സ്ഥ​ല​ത്ത് ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ പി​ൻ​വ​ശ​ത്തെ ട​യ​റു​ക​ൾ പൊ​ട്ടി​യ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ല​യാ​ളി ഉം​റ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ആ​യി​രു​ന്നു ഹോ​ത്ത ബ​നീ ത​മീ​മി​ൽ നി​ന്ന് തീ​ർ​ഥാ​ട​ക​രു​മാ​യി ബ​സ് പു​റ​പ്പെ​ട്ട​ത്. യാ​ത്ര​യ്ക്കി​ടെ ഹ​രീ​ഖ് പ​ട്ട​ണ​ത്തി​ലെ​ത്തി സു​ബ​ഹി ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച ശേ​ഷം സം​ഘം യാ​ത്ര തു​ട​ർ​ന്നു.

തു​ട​ർ​ന്നു​ള്ള യാ​ത്ര​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്കി​ന് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രു സ​ർ​വീ​സ് സെ​ന്‍റ​റി​ലെ​ത്തി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. വീ​ണ്ടും യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പി​ൻ​വ​ശ​ത്തെ ര​ണ്ട് ട​യ​റു​ക​ൾ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​യ​ത്.

ഇ​തോ​ടെ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​ർ​ദി​ശ​യി​ലു​ള്ള റോ​ഡി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ ഷീ​ബ​യും ഇ​സ്മാ​യി​ലും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന 50 ഓ​ളം യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

Kerala

ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു

പറവൂർ: കൊല്ലം പറവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ട് എടുക്കുന്നതു ശ്രദ്ധിക്കാതെ ബസിനെ മറികടക്കാൻ ശ്രമിക്കവേയാണ് വീട്ടമ്മ ബസ് തട്ടി താഴേക്കു വീണത്. വീട്ടമ്മ ബസിനു മുന്നിലേക്കു വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. താഴേക്കു വീണ വീട്ടമ്മ ബസിന് നടുക്കു ഭാഗത്തേക്കാണ് വീണത്. രണ്ടു വശത്തെയും ചക്രങ്ങൾക്ക് ഇടയിൽ വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നു വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസ് പോകുന്നതിനു മുമ്പ് അതിൽ കയറാനായി അതിനു മുന്നിലൂടെ മറികടന്നപ്പോഴാണ് അപകടം. മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ജീവൻ രക്ഷപ്പെട്ടു.

ബസ് തട്ടി ഇവർ വീഴുന്നതു കണ്ട് ആളുകൾ നടുക്കത്തോടെ ഒാടിയെത്തി. ബസ് മുന്നോട്ടു പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള്‍ അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല. സീബ്രലൈനിൽ വച്ചാണ് വീട്ടമ്മയെ ബസ് തട്ടി വീഴ്ത്തിയത്. വീട്ടമ്മയ്ക്കു നിസാര പരിക്കുകളലേറ്റു. 

Kerala

ഹാൻഡ് ബ്രേക്ക് ഇട്ടില്ല; തനിയെ ഓടിയ ബസ് ട്രൈബൽ കെട്ടിടം തകർത്തു

തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്‌കൂള്‍ ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല.

അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്.

ബസിന്‍റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്‍റെ മുഖവാരം തകര്‍ത്താണ് നിന്നത്.

Kerala

യാത്രക്കാരന്‍റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി

വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.


തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്‍റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്‍റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.

തലയോലപ്പറമ്പ് ഗവൺമെന്‍റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

International

ഇ​ന്തോ​നേ​ഷ്യ​യി​​ൽ ബ​സപ​ക​ടം; 16 മരണം

ജ​​​​ക്കാ​​​​ര്‍​ത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ദ്വീ​​​​പാ​​​​യ ജാ​​​​വ​​​​യി​​​​ലു​​​​ണ്ടാ​​​​യ ബ​​​​സപ​​​​ക​​​​ട​​​​ത്തി​​​​ല്‍ 16 പേ​​​​ര്‍ മ​​​​രി​​​​ച്ചു. 34 യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി പോ​​​​യ ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട​​​​തി​​​​നെ​​ത്തു​​ട​​​​ര്‍​ന്ന് കോ​​​​ണ്‍​ക്രീ​​​​റ്റ് തൂ​​​​ണി​​​​ലി​​​​ടി​​​​ച്ച് മ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ബ​​​​സി​​​​ന്‍റെ അ​​​​മി​​​​തവേ​​​​ഗ​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 40 മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം പോ​​​​ലീ​​​​സും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രും എ​​​​ത്തി. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​ത​​​​ന്നെ ആ​​​​റു പേ​​​​ര്‍ മ​​​​രി​​​​ച്ചു.

ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാണു മ​​​​രി​​​​ച്ച​​​​തെ​​​​ന്ന് ര​​​​ക്ഷാ ഏ​​​​ജ​​​​ന്‍​സി മേ​​​​ധാ​​​​വി ബു​​​​ഡി​​​​യോ​​​​ണോ പ​​​​റ​​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ചി​റ്റാ​രി​ക്ക​ൽ കാ​റ്റാം ക​വ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൈ​സൂ​ർ ചി​ഞ്ചി​ല​ക്ക​ട്ടെ സ്വ​ദേ​ശി ഹ​രീ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ആ​റു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 49 പേ​രാണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും ബാ​ക്കി​യു​ള്ള​വ​രെ ചെ​റു​പു​ഴ​യി​ലെ​യും പ​യ്യ​ന്നൂ​രി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സം​ഘം. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് 30 അ​ടി താ​ഴ്‌​ച​യി​ലേ​യ്ക്കു മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

 

 

Kerala

കു​ട്ടി​ക്കാ​ന​ത്ത് അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കു​ട്ടി​ക്കാ​നം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 14 പേ​ർ​ക്ക് പ​രി​ക്ക്. കൊ​ട്ടാ​ര​ക്ക​ര-​ഡി​ണ്ടു​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്തി​നും വ​ള​ഞ്ഞ​ങ്ങാ​ന​ത്തി​നു​മി​ട​യി​ൽ വ​ള​വി​ൽ‌ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​പ​ക​ട​ത്തിന് പിന്നാലെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രും ഹൈ​വേ പോ​ലീ​സും, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും, പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ത​മി​ഴ്നാ​ട് ഡി​ണ്ടു​ഗ​ലി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

National

തെ​ങ്കാ​ശി​ ബസ് അപകടം: മരണം എട്ടായി

തെ​ങ്കാ​ശി: തെ​ങ്കാ​ശി ജി​ല്ല​യി​ലെ മ​ധു​ര-​കൊ​ല്ലം ദേ​ശീ​യ​പാ​ത​യി​ൽ ക​ട​യ​ന​ല്ലൂ​രി​ന് സ​മീ​പം തു​ര​യ്ചാ​മി​യ​പു​രം ഗ്രാ​മ​ത്തി​ൽ ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ര​ണ്ടു പു​രു​ഷ​ന്മാ​രും ആ​റ് സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ നാ​ലു ല​ക്ഷം രൂ​പ​വീ​തം സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. 30 യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ബ​സു​ക​ളി​ൽ കു​ടു​ങ്ങി പോ​യ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ തെ​ങ്കാ​ശി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 11നാ​ണ് അ​പ​ക​ടം. തെ​ങ്കാ​ശി ജി​ല്ല​യി​ലെ ക​ട​യ​ന​ല്ലൂ​രി​ന​ടു​ത്തു​ള്ള തു​ര​യ്ചാ​മി​യ​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ എ​ന്ന സ്വ​കാ​ര്യ ബ​സ്, കോ​വി​ൽ​പ​ട്ടി​യി​ൽ നി​ന്നു തെ​ങ്കാ​ശി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന എം.​ആ​ർ. ഗോ​പാ​ല​ൻ എ​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ധു​ര-​കൊ​ല്ലം ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

International

സൗ​ദി ബ​സ് അ​പ​ക​ടം: മൃ​ത​ദേ​ഹ​ങ്ങ​ൾ‌ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

ജി​ദ്ദ: സൗ​ദി​യി​ൽ ബ​സും ടീ​സ​ൽ ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളും തെ​ല്ല​ങ്കാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ഇ​ന്ന് സൗ​ദി​യി​ൽ എ​ത്തും.

മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ സാ​മ്പി​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​രാ​ൻ 48 മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ക്കും. അ​പ​ക​ട​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട അ​ബ്ദു​ൽ ഷു​ഹൈ​ബ് മു​ഹ​മ്മ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഉം​റ നി​ര്‍​വ​ഹി​ച്ച് തി​രി​ച്ച് വ​രും​വ​ഴി അ​പ​ക​ട​ത്തി​ൽ 45 തീ​ർ​ഥാ​ട​ക​രാ​ണ് മ​രി​ച്ച​ത്. ബ​ദ​റി​നും മ​ദീ​ന​യ്ക്കും ഇ​ട​യി​ലു​ള്ള മു​ഫ​റ​ഹാ​ത്തി​ൽ ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 18 പേ​രും ഉ​ൾ​പ്പെ​ട്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​ൽ ഒ​ൻ​പ​ത് പേ​രും കു​ട്ടി​ക​ളാ​ണ്. ശ​നി​യാ​ഴ്ച തി​രി​കെ എ​ത്തേ​ണ്ട​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പെ​ട്ട തീ​ർ​ഥാ​ട​ക​ർ. അ​പ​ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.

 

 

 

National

കർണൂൽ ബസ് അപകടം; ദു​​​ര​​​ന്ത​​​കാ​​​ര​​​ണം ബൈ​​​​ക്ക് യാ​​​​ത്രി​​​​ക​​​​ന്‍റെ മ​​​ദ്യ​​​ല​​​ഹ​​​രി

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ കര്‍ണൂ​​​​ലി​​​​ല്‍ ബ​​​​സി​​​​ന് തീ​​​​പി​​​​ടി​​​​ച്ച് 20 പേ​​​​ർ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ ബൈ​​​​ക്ക് ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​യാ​​​​ൾ മ​​​​ദ്യ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി. അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ഇ​​​​യാ​​​​ള്‍ സു​​​​ഹൃ​​​​ത്തി​​​​നൊ​​​​പ്പം ബൈ​​​​ക്കി​​​​ല്‍ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ തെ​​​ളി​​​വാ​​​ണെ​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പ​​​​റ​​​​യു​​​​ന്നു.


ഇ​​​​രു​​​​വ​​​​രും ഒ​​​​രു പെ​​​​ട്രോ​​​​ൾ​​​​പ​​​​ന്പി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ ല​​​ഭി​​​ച്ച ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ​​​ത്. അ​പ​ക​ടസ​മ​യം ഒ​രാ​ൾ മാ​ത്ര​മാ​ണ് ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്.

ബൈ​​​​ക്കി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം​​​​ന​​​​ഷ്ട​​​​മാ​​​​യി വീ​​​​ഴാ​​​​ന്‍ പോ​​​​കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​തി​​​ൽ വ്യ​​​ക്ത​​​മാ​​​ണ്. തു​​​​ട​​​​ർ​​​​ന്നും യാ​​​ത്ര​​​തു​​​ട​​​ർ​​​ന്ന ഇ​​​യാ​​​ളു​​​ടെ ബൈ​​​ക്ക് ബ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ബൈ​​​​ക്ക് ബ​​​​സി​​​​ന​​​​ടി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി റോ​​​​ഡി​​​​ല്‍ ഉ​​​​ര​​​​ഞ്ഞ് ഇ​​​​ന്ധ​​​​ന​​​​ടാ​​​​ങ്ക് പൊ​​​​ട്ടു​​​​ക​​​​യും തീ​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും​​​​ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. കര്‍ണൂ​​​​ലി​​​​ലെ ഉ​​​​ള്ളി​​​​ന്ദാ​​​​കൊ​​​​ണ്ട​​​​യ്ക്ക് സ​​​​മീ​​​​പം വെ​​​​ള്ളി​​​​യാ​​​​ഴ്ച പു​​​​ല​​​​ര്‍ച്ചെ മൂ​​​​ന്നോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. കാ​​​​വേ​​​​രി ട്രാ​​​​വ​​​​ല്‍സ് ക​​​​മ്പ​​​​നി​​​​യു​​​​ടെ സ്ലീ​​​​പ്പ​​​​ര്‍ ബ​​​​സ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ പൂ​​​​ര്‍ണ​​​​മാ​​​​യും ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു.


ബ​​​​സ് ഓടി​​​​ച്ചി​​​​രു​​​​ന്ന ഡ്രൈ​​​​വ​​​ർ ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​താ​​​​യും പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. യാ​​​​ത്ര​​​​ക്കാ​​​​ർ ഇ​​​​റ​​​​ങ്ങു​​​​ന്ന വാ​​​​തി​​​​ലി​​​​ലൂ​​​​ടെ ഇ​​​​റ​​​​ങ്ങി ഇ​​​​യാ​​​​ൾ സ്ഥ​​​​ലം​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ശ്ര​​​​മി​​​​ക്കാ​​​​തെ ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ ബ​​​​സ് ഡ്രൈ​​​​വ​​​​ർ മി​​​​രി​​​​യാ​​​​ല ല​​​​ക്ഷ്മ​​​​യ്യ​​​​യും സ​​​​ഹാ​​​​യി​​​​യും പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണ്.


ബ​​​​സി​​​​ല്‍ 234 സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ ല​​​​ഗേ​​​​ജും ഉണ്ടാ യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം. 46 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന മൊ​​​​ബൈ​​​​ല്‍ഫോ​​​​ണു​​​​ക​​​​ള്‍ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ല്‍നി​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഗോ​​​​ഡൗ​​​​ണി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു.


ബ​​​​സി​​​​ന് തീ​​​​പി​​​​ടി​​​​ച്ച​​​​തോ​​​​ടെ മൊ​​​​ബൈ​​​​ല്‍ഫോ​​​​ണു​​​​ക​​​​ള്‍ കൂ​​​​ട്ട​​​​ത്തോ​​​​ടെ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചെ​​​​ന്നാ​​​​ണ് ദൃ​​​​ക്‌​​​​സാ​​​​ക്ഷി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഫോ​​​​ണു​​​​ക​​​​ള്‍ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​ത് തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ന് ആ​​​​ക്കം​​​​കൂ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും അ​​​​ഗ്‌​​​​നി​​​​ര​​​​ക്ഷാ​​​​സേ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നൊ​​​​പ്പം ബ​​​​സി​​​​ലെ എ​​​​സി സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ബാ​​​​റ്റ​​​​റി​​​​ക​​​​ളും പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​താ​​​​യും ഇ​​​​തും തീ​​​​പ​​​​ട​​​​രാ​​​​ന്‍ ഇ​​​​ട​​​​യാ​​​​ക്കി​​​​യെ​​​​ന്നും അ​​​​ഗ്നിര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up